ഗായത്രി - പുതിയ മലയാളം ഫോണ്ട്

മലയാളത്തിനായി പുതിയൊരു യുണിക്കോഡ് ഫോണ്ട് കൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമ്മാനിയ്ക്കുന്നു. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നതു് ബിനോയ് ഡൊമിനിക് ആണു്.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികസഹകരണത്തോടെയാണ് ഗായത്രി നിർമിച്ചിരിക്കുന്നത്. ഓപ്പൺടൈപ്പ് എൻജിനിയറിങ്ങ് കാവ്യ മനോഹറും പദ്ധതി ഏകോപനം സന്തോഷ് തോട്ടിങ്ങലും നിർവഹിച്ചു. ഏകദേശം ഒരു വർഷത്തെ പ്രയത്നത്തിന്റെ ഫലമാണ് ഗായത്രി.

തലക്കെട്ടുകൾക്കുപയോഗിക്കാവുന്ന വിധത്തിൽ വലിയ അക്ഷരങ്ങൾക്കു വേണ്ടി പാകപ്പെടുത്തിയതാണ് ഗായത്രിയുടെ രൂപകല്പന. കൂ­ട്ട­ക്ഷ­ര­ങ്ങൾ പര­മാ­വ­ധി ഉൾപ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഒരു ലി­പി­സ­ഞ്ച­യ­മാ­ണു് ഈ ഫോ­ണ്ടി­ലു­ള്ള­തു്. യുണിക്കോഡ് 11.0 പതിപ്പ് പിന്തുണയ്ക്കുന്നു.

Gayathri supports Unicode version 11

സാധാരണ കനത്തിലുള്ള അക്ഷരങ്ങൾക്കു പുറമേ കട്ടികുറഞ്ഞതും(Thin), കട്ടികൂടിയതും(Bold) ആയ പതിപ്പുകൾ കൂടി ഉൾപ്പെടുന്ന 3 ഫോണ്ടുകളാണു് അവതരിപ്പിക്കുന്നതു്.

Gayathri has 3 variants - Bold, Regular, Thin

മല­യാ­ള­ത്തി­നു പു­റ­മേ ഇം­ഗ്ലീ­ഷ്/ലാ­റ്റിൻ അക്ഷ­ര­ങ്ങ­ളും ഈ ഫോ­ണ്ടി­ലു­ണ്ട്.  മലയാളം അക്ഷരങ്ങളുടെ ശൈലിയ്ക്കനുസൃതമായാണു് ഇംഗ്ലീഷ് അക്ഷരങ്ങൾ വരച്ചിട്ടുള്ളതു്.

Download

ഈ ഫോണ്ട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മലയാളം ഫോണ്ടുകൾ വെബ്പേജിൽ നിന്നും ഡൌൺലോഡ് ചെയ്യാം.  

എല്ലാ ഫോർമാറ്റിലുമുള്ള ഫയലുകൾ zip ആയി ഡൗൺലോഡ് ചെയ്യുക.

ഇൻസ്റ്റാൾ ചെയ്തുപയോഗിക്കാൻ OTF : Regular Bold Thin
പഴയ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾക്ക് TTF പതിപ്പുകൾ: Regular Bold Thin
വെബ്‌‌പേജിൽ എംബഡ് ചെയ്യാൻ WOFF2:  Regular Bold Thin

ഗായത്രി മലയാളം അക്ഷരരൂപത്തിന്റെ പ്രകാശനം ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍ ഡോ.നടുവട്ടം ഗോപാലകൃഷ്ണന് നല്‍കി നിര്‍വഹിക്കുന്നു.

ഓപ്പൺ ഫോണ്ട് ലൈസൻസ് പ്രകാരം സ്വതന്ത്രവും സൗജന്യവും ആണു് ഈ ഫോണ്ട്. ഓരോ അക്ഷരത്തിന്റെയും SVG ഫോർമാറ്റിലുള്ള വരകൾ സഹിതമുള്ള സോഴ്സ് കോഡ് https://gitlab.com/smc/fonts/gayathri എന്ന റിപ്പോസിറ്ററിയിലുണ്ട്.  ഇതിനുമുമ്പ് പുറത്തിറക്കിയ മഞ്ജരി ഫോണ്ടിനെക്കാൾ സാങ്കേതികവിദ്യ മെച്ചപ്പെടുത്തിയാണ് ഈ ഫോണ്ടിന്റെ നിർമാണം. UFO(Unified Font Object) ഫോർമാറ്റ് സോഴ്സ് ഉപയോഗിയ്ക്കുകയും Trufont ഫോണ്ട് എഡിറ്റർ, fontmake അടിസ്ഥാനമാക്കി പുതുതായി എഴുതിയ ബിൽഡ് ചെയിൻ എന്നിവയുടെ സഹായത്തോടെ OTF പതിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.