സ്റ്റേറ്റ് ഓഫ് മാപ്പ് ദ കേരള 2024
ഈ വർഷത്തെ ഓപ്പൺ സ്ട്രീറ്റ്മാപ്പ് കേരളസമൂ
മലയാളത്തിനു വേണ്ടി കൈയെഴുത്തുശൈലിയില്‍ തയ്യാറാക്കിയ "ചിലങ്ക" ഫോണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു.
നിങ്ങള്‍ക്കുപയോഗിച്ചുനോക്കണമെങ്കില്‍ http://smc.org.in/downloads/fonts/chilanka/tests/ എന്ന പേജില്‍ നിങ്ങള്‍ക്കു ടൈപ്പുചെയ്തു നോക്കാവുന്നതാണു്.
ഇതു് ആല്‍ഫ പതിപ്പിന്റെ അറിയിപ്പാണു്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചേര്‍ത്തും മിനുക്കുപണികള്‍ മുഴുവനാക്കിയും ഫോണ്ടിന്റെ ഒന്നാം പതിപ്പു് കുറച്ചുദിവസത്തിനുള്ളില്‍ പുറത്തിറക്കാനാണു് ഉദ്ദേശിയ്ക്കുന്നതു്.
ഫോണ്ടിന്റെ ഏറ്റവും പുതിയ പതിപ്പു്: http://smc.org.in/downloads/fonts/chilanka/Chilanka.ttf
ഫോണ്ടിന്റെ ലൈസന്‍സ് : OFL (സ്വതന്ത്ര ലൈസന്‍സിലുള്ള ഫോണ്ടാണു്)
സോഴ്സ് കോഡ്: https://github.com/smc/Chilanka
ഫോണ്ടിന്റെ രൂപകല്പന ചെയ്തിരിയ്ക്കുന്നതു് സന്തോഷ് തോട്ടിങ്ങല്‍. സാങ്കേതികവിദ്യ: സന്തോഷ് തോട്ടിങ്ങല്‍, കാവ്യ മനോഹര്‍.
ഉപയോഗിച്ച സോഫ്റ്റ്വെയറുകള്: ഇങ്ക്സ്കേപ്, ഫോണ്ട്ഫോര്‍ജ്.
ഫോണ്ടിന്റെ ടെസ്റ്റിങ്ങില്‍ സഹായിയ്ക്കുകയും അഭിപ്രായങ്ങള്‍ തന്നു് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിയ്ക്കുകയും ചെയ്യുന്ന കൂട്ടുകാര്‍ക്കു് നന്ദി.