സ്റ്റേറ്റ് ഓഫ് മാപ്പ് ദ കേരള 2024
ഈ വർഷത്തെ ഓപ്പൺ സ്ട്രീറ്റ്മാപ്പ് കേരളസമൂ
ഇതാ പുതിയൊരു സ്വതന്ത്ര യൂണിക്കോഡ് ഫോണ്ട് കൂടി. തലക്കെട്ടുകള്ക്ക് അനുയോജ്യമായ ഈ ഫോണ്ടിന്റെ പേര് "കേരളീയം" എന്നാണു്. കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്ക്കാണു് ഈ ഫോണ്ട് സമര്പ്പിക്കുന്നതു്.
തൃശ്ശൂരില് നിന്നിറങ്ങുന്ന പരിസ്ഥിതി മാസികയായ കേരളീയത്തിനായി 2005ല് ഹുസൈന് കെ. എച്ച്. ആസ്കി ഫോണ്ടായി നിര്മ്മിച്ച കേരളീയം, രചന എഡിറ്ററിനോടൊപ്പം വിതരണം ചെയ്തിരുന്നു. രചനയുടെ സമഗ്രലിപിസഞ്ചയം അടിസ്ഥാനമാക്കിയ ഈ ഫോണ്ടിന്റെ പുതുക്കിയ അക്ഷരരരൂപചിത്രീകരണം ബാംഗ്ലൂരിലെ ഫൗണ്ടേഷന് ഓഫ് ആര്ട്ട്സിന്റെ 'ആര്ട്ട്സ് റിസേര്ച്ച് ആന്ഡ് ഡോക്കുമെന്റേഷന് പ്രോഗ്രാ'മിന്റെ ഭാഗമായുള്ള ഗ്രാന്റോടുകൂടിയാണു് ഹുസൈന് കെ.എച്ച് പൂര്ത്തിയാക്കിയതു്. ഓപ്പണ്ടൈപ്പ് ഫീച്ചറുകള് ചേര്ത്ത് ഫോണ്ടാക്കിയെടുത്തതു് രജീഷ് കെ. നമ്പ്യാരും കാവ്യ മനോഹറും ചേര്ന്നാണ്.
ഡൌണ്ലോഡ് ലിങ്ക്: http://smc.org.in/downloads/fonts/keraleeyam/Keraleeyam.ttf
ഈ പേജില് ടൈപ്പുചെയ്തു പരിശോധിയ്ക്കാവുന്നതാണു്.
http://smc.org.in/downloads/fonts/keraleeyam/tests/
സോഴ്സ് കോഡ്: https://gitlab.com/smc/keraleeyam
ലൈസന്സ്: Open Font License 1.1
വേര്ഷന്: 1.0.0-beta.20141217