വാർഷിക പൊതുയോഗം 2024
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാ
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് നവംബര്‍ 8, 9 തിയ്യതികളില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ വച്ചു് മലയാളം ഫോണ്ട് ശില്പശാല സംഘടിപ്പിക്കുന്നു.
മലയാളം ഫോണ്ടുകളുടെ സാങ്കേതികവശങ്ങളും പുതിയ ഫോണ്ടുനിര്മ്മാണരീതിയും പരിചയപ്പെടുത്തുകയാണു് ലക്ഷ്യം. പ്രായോഗിക പരിശീലനമാണു് ഉദ്ദേശിയ്ക്കുന്നതു് എന്നതിനാല്‍ വളരെ കുറച്ചുപേരെ മാത്രമേ പങ്കെടുപ്പിയ്ക്കാന്‍ സാധിയ്ക്കുകയുള്ളു.
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ മീര, രചന, ദ്യുതി, ചിലങ്ക തുടങ്ങിയ ഫോണ്ടുകള്‍ രൂപകല്പന ചെയ്യുന്നതില്‍ മുഖ്യപങ്കുവഹിച്ച താഴെപ്പറയുന്നവരാണ് പരിശീലനത്തിനു നേതൃത്വം നല്കുന്നതു്.
അപേക്ഷിക്കുന്നവരില്‍ നിന്നു് 15 പേരെയാണു് പരിശീലനത്തിനു തിരഞ്ഞെടുക്കുക. 3000 രൂപയാണു് ഫീസ് നിശ്ചയിച്ചിരിയ്ക്കുന്നതു്.
പരിപാടിയുടെ വേദി :
DBG (Digital Brand Group Private Limited)
L13, Basement floor 1, Thejaswini
Technopark Campus, Technopark
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെയുള്ള ഫോം നവംബര്‍ 3നകം പൂരിപ്പിയ്ക്കുക. നവംബര്‍ 4 നു തെരഞ്ഞെടുക്കപ്പെട്ടവരെ അറിയിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് contact@smc.org.in എന്ന ഈമെയിലില്‍ ബന്ധപ്പെടുക
Registration form Closed