SMC Monthly Report: November -December 2024
Software and ToolsSubin Siby made an interactive webpage analysing the palce names in Kerala. The
മലയാളത്തിനായി പുതിയൊരു യുണിക്കോഡ് ഫോണ്ട് കൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമ്മാനിയ്ക്കുന്നു. മഞ്ജരി എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നതു് സന്തോഷ് തോട്ടിങ്ങൽ ആണു്.
സാധാരണ കനത്തിലുള്ള അക്ഷരങ്ങൾക്കു പുറമേ കട്ടികുറഞ്ഞതും(Thin), കട്ടികൂടിയതും(Bold) ആയ പതിപ്പുകൾ കൂടി ഉൾപ്പെടുന്ന 3 ഫോണ്ടുകളാണു് അവതരിപ്പിക്കുന്നതു്.
അതുകൊണ്ടു തന്നെ ചെറിയ അക്ഷരങ്ങൾക്കും, തലക്കെട്ടുകൾക്കും സൌകര്യപ്രദമായി ഈ ഫോണ്ട് ഉപയോഗിക്കാം.
മലയാളത്തിനു പുറമേ ഇംഗ്ലീഷ്/ലാറ്റിൻ അക്ഷരങ്ങളും ഈ ഫോണ്ടിലുണ്ട്. ഉരുണ്ട മലയാളം അക്ഷരങ്ങളുടെ ശൈലിയ്ക്കനുസൃതമായാണു് ഇംഗ്ലീഷ് അക്ഷരങ്ങൾ വരച്ചിട്ടുള്ളതു്.
മഞ്ജരി എന്നാൽ മുത്തു് എന്നർത്ഥം. മലയാളത്തിലെ ഒരു വൃത്തത്തിന്റെ പേരുമാണതു്. ചിലങ്ക എന്ന കൈയെഴുത്തുശൈലിയിലുള്ള, വളരെപ്പെട്ടെന്നു ജനപ്രീതി നേടിയ ഫോണ്ട് ഇതിനുമുമ്പ് സന്തോഷ് തോട്ടിങ്ങൽ രൂപകല്പന ചെയ്തിരുന്നു.
മലയാളത്തിന്റെ അക്ഷരചിത്രീകരണ നിയമങ്ങളെ ഈ ഫോണ്ടിനുവേണ്ടി പുതുക്കിയെഴുതിയിട്ടുണ്ട്. ആ സാങ്കേതികമാറ്റം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കിയ മറ്റു ഫോണ്ടുകളിലും ഇപ്പോൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ പുതുക്കലിന്റെ സാങ്കേതികവശങ്ങൾ വേറൊരു ലേഖനമായി പിന്നീട് എഴുതുന്നതാണു്. സാങ്കേതികസാക്ഷാത്കാരത്തിലും കനംകുറഞ്ഞ പതിപ്പിന്റെ രൂപകല്പനയിലും കാവ്യ മനോഹറും പങ്കാളിയായി.
തനതുലിപി ശൈലിയിലുള്ള കൂട്ടക്ഷരങ്ങൾ ധാരാളം ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഈ ഫോണ്ടുകളുടെ ഫയൽ വലിപ്പം ഇത്തരത്തിലുള്ള മറ്റു ഫോണ്ടുകളെ അപേക്ഷിച്ച് വളരെ കുറവാണു്. 60 കിലോബൈറ്റ് മാത്രം എടുത്തു് വെബ് ഫോണ്ടുകളായി കാര്യക്ഷമമായി ഇവ ഉപയോഗിക്കാവുന്നതാണു്. TTF, OTF, WOFF, WOFF2 ഫോർമാറ്റുകളിൽ ഡൌൺലോഡ് ചെയ്യാം.
ഓപ്പൺ ഫോണ്ട് ലൈസൻസ് പ്രകാരം സ്വതന്ത്രവും സൌജന്യവും ആണു് ഈ ഫോണ്ട്. ഓരോ അക്ഷരത്തിന്റെയും SVG ഫോർമാറ്റിലുള്ള വരകൾ സഹിതമുള്ള സോഴ്സ് കോഡ് https://gitlab.com/smc/manjari എന്ന റിപ്പോസിറ്ററിയിലുണ്ട്. 2014 നവംബറവസാനം തുടങ്ങിയ ഈ പ്രൊജക്ട് പൂർത്തിയാക്കാൻ വളരെയധികം സമയമെടുത്തു.
മലയാളം യുണിക്കോഡ് ഫോണ്ടുകളിൽ കട്ടികുറഞ്ഞ(Thin) പതിപ്പ് ഉൾക്കൊള്ളുന്ന ആദ്യത്തെ ഫോണ്ടു് എന്ന പ്രത്യേകതകൂടി ഈ ഫോണ്ടിനുണ്ട്. ഇങ്ക്സ്കേപ്[1], ഫോണ്ട്ഫോർജ്[2] എന്നീ പ്രോഗ്രാമുകൾ പ്രൊജക്ടിനുവേണ്ടി ധാരാളമായി ഉപയോഗിക്കുകയുണ്ടായി.
ഈ ഫോണ്ട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മലയാളം ഫോണ്ടുകൾ വെബ്പേജിൽ നിന്നും ഡൌൺലോഡ് ചെയ്യാം. മഞ്ജരി ഫോണ്ടുപയോഗിച്ച് ഓറിയോൺ ചമ്പാടിയിൽ ചെയ്ത ഇല്ലസ്ട്രേഷനുകളും കാണാം. സന്ദർശിക്കുക: https://smc.org.in/fonts
ഉബുണ്ടു ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് മഞ്ജരി ഫോണ്ട് സ്വ.മ.ക PPAയിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാവുന്നതാണു്. ഉബുണ്ടുവിൽ എങ്ങനെ സ്വ.മ.ക പിപിഎ ചേർക്കാം എന്നറിയുന്നതിനു് സന്ദർശിക്കുക: ഉബുണ്ടുവില്‍ മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെങ്ങനെ?. പിപിഎ ചേർത്തതിനുശേഷം
fonts-smc
എന്ന പാക്കേജ് അപ്ഗ്രേഡ് ചെയ്യുക അല്ലെങ്കിൽfonts-smc-manjari
എന്ന പാക്കേജ് ഇൻസ്റ്റാൾ ചെയ്യുക.
ആർച്ച് ലിനക്സിൽ മഞ്ജരി ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഈ കമാൻഡ് ഉപയോഗിക്കാം:
yaourt -S ttf-malayalam-font-manjari
Inkscape is a free and open-source vector graphics editor https://www.inkscape.org/ ↩︎
FontForge is a full-featured font editor which supports all common font formats https://fontforge.github.io/ ↩︎