SMC Newsletter: Jan-Feb 2025
SMC Domain Outage and FixOur domain smc.org.in is registered with Gandi.net. On
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കിയ പ്രശസ്ത ഫോണ്ടുകളായ മഞ്ജരി, ഗായത്രി, ചിലങ്ക എന്നിവ ഇനിമുതൽ ഗൂഗിൾ ഡ്രൈവിൽ ഉപയോഗിക്കാം. ഗൂഗിൾ അവരുടെ ഗൂഗിൾ ഫോണ്ട്സ് സംവിധാനത്തിൽ ഈ ഫോണ്ടുകൾ ലഭ്യമാക്കിത്തുടങ്ങി.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കിയ പ്രശസ്ത ഫോണ്ടുകളായ മഞ്ജരി, ഗായത്രി, ചിലങ്ക എന്നിവ ഇനിമുതൽ ഗൂഗിൾ ഡ്രൈവിൽ ഉപയോഗിക്കാം. ഗൂഗിൾ അവരുടെ ഗൂഗിൾ ഫോണ്ട്സ് സംവിധാനത്തിൽ ഈ ഫോണ്ടുകൾ ലഭ്യമാക്കിത്തുടങ്ങി.
വെബ്സൈറ്റുകളിലും ഗൂഗിൾ ഡ്രൈവിലും ആൻഡ്രോയ്ഡ് ആപ്പുകളിലും ഉപയോഗിക്കാനുള്ള ഫോണ്ടുകളുടെ ഒരു ഡയറക്ടറിയാണ് ഗൂഗിൾ ഫോണ്ട്സ്. സ്വതന്ത്ര സോഫ്റ്റ്വെയർ ലൈസൻസിലുള്ള ഫോണ്ടുകൾ മാത്രമാണ് ഇതിലുള്ളത്. ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലോ ഫോണിലോ നേരിട്ട് ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ലാതെത്തന്നെ വിവരങ്ങൾ ഈ ഫോണ്ടുകൾ ഉപയോഗിച്ച് പ്രദർശിപ്പിക്കാനാവും.
ഉദാഹരണത്തിന് ഗൂഗിൾ ഡോക്സിലോ പ്രെസന്റേഷനിലോ മലയാളം രേഖകൾ തയ്യാറാക്കുമ്പോൾ അത് എഴുതുന്നയാളുടെയോ വായിക്കുന്നയാളുടെയോ സിസ്റ്റത്തിൽ മഞ്ജരി ഫോണ്ട് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ പോലും ഇനി മഞ്ജരിയിൽ ഉപയോഗിക്കാം. അതുപോലെ ബ്ലോഗ്, വെബ്സൈറ്റ് തുടങ്ങിയവയിൽ മലയാളം മഞ്ജരിയിൽ തന്നെ കാണിക്കാൻ വേണ്ടി തയ്യാറാക്കാനും കഴിയും. ആൻഡ്രോയ്ഡ് അപ്പ് ഡെവലപ്പർമാർക്ക് ഈ ഫോണ്ടുകൾ എളുപ്പത്തിൽ ആപ്പുകളിൽ ചേർക്കാനും സാധിക്കും
ഗൂഗിൾ ഡ്രൈവിലെ, Docs, Presentation, Spreadsheet എന്നിവയിലൊക്കെ മേൽപ്പറഞ്ഞ ഫോണ്ടുകൾ ഉപയോഗിക്കുന്നതെങ്ങനെയെന്ന് താഴെക്കൊടുക്കുന്നു.
ഈ അപ്ലിക്കേഷനുകളിലെ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള മെനുവിൽ മലയാളം ഫോണ്ടുകൾ വരാൻ കുറച്ചു ദിവസങ്ങൾ കൂടിയെടുത്തേക്കും. പക്ഷേ Add-ons -> Get add-ons എന്ന മെനുവിൽ നിന്നും "Extensis fonts" എന്ന ആഡ് ഓൺ ചേർത്ത ശേഷം, മറ്റേതു ഫോണ്ടും പോലെ മലയാളം ഫോണ്ടുകളും ഉപയോഗിക്കാം.
അതിനുശേഷം Add-ons > Extensis Fonts > Start to open the Fonts panel.
ഇതൊറ്റത്തവണ ചെയ്താൽ മതി. പിന്നീട് ഫോണ്ട് മെനുവിൽ നിന്നു തന്നെ ഫോണ്ടുകൾ ഉപയോഗിക്കാം