സ്റ്റേറ്റ് ഓഫ് മാപ്പ് ദ കേരള 2024
ഈ വർഷത്തെ ഓപ്പൺ സ്ട്രീറ്റ്മാപ്പ് കേരളസമൂ
സ്ഥലം : പി. ജി.സെന്റർ, തൃശ്ശുർ
തീയതി : 29 സെപ്തംബര്‍ 2024
സമയം : 3:00PM - 5:00PM
പങ്കെടുത്തവര്‍ :
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങെന്ന ഓൺലൈൻ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനായി രജിസ്റ്റർ ചെയ്ത സയൻസ് ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ 2024ലെ വാർഷിക പൊതുയോഗത്തിന്റെ റിപ്പോർട്ടാണിത്. കുറച്ച് കാലമായി വാർഷിക പൊതുയോഗം കൂടാതിരുന്നതും റിപ്പോർട്ട് ഗവണ്മെന്റിന് സമർപ്പിക്കാതിരുന്നതും കാരണം ഈ സംഘടനയുടെ രജിസ്ട്രേഷൻ കാലഹരണപ്പെട്ട് പോയിട്ടുണ്ട്. അതൊക്കെ പുതുക്കാനും, ഇത്രയും വർഷങ്ങളുടെ കടലാസുപണി തീർക്കാനും, മറ്റു് കാര്യങ്ങൾ തീരുമാനിക്കാനുമായാണ് ഈ യോഗം കൂടിയത്. കൂടാതെ, ഈ വർഷത്തെ ഭാരവാഹി/ഭരണസമിതി തിരഞ്ഞെടുപ്പും ഈ യോഗത്തിൽ നടത്തി.
എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് ഋഷി യോഗത്തിനു തുടക്കമിട്ടു. പത്തിലധികം വർഷങ്ങളായി നടക്കാത്ത യോഗം ആയതിനാൽ കണക്കുകളടക്കം ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉള്ളത് കൊണ്ട് വാക്കുകൾ നീട്ടാതെ കാര്യപരിപാടികളിലേക്ക് നേരെ കടക്കുക എന്നതായിരുന്നു സ്വാഗതത്തിന്റെ ചുരുക്കും.
ആദ്യത്തെ പടിയായി 2023-24 വർഷത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ച് കൊണ്ട് ഋഷി തന്നെ നടപടിക്രമങ്ങൾക്ക് തുടക്കമിട്ടു. ഇതിനു പുറമെ വരവ് ചിലവു് കണക്കുകളുടെ റിപ്പോർട്ടും അവതരിപ്പിച്ചു. യോഗം ഈ രേഖകൾ പരിശോധിച്ച് അംഗീകാരം നൽകി.
സൊസൈറ്റിയുടെ കോമ്പ്ലയൻസ് സംബന്ധിച്ച കാര്യങ്ങൾ പൂർത്തീകരിച്ച് റെജിസ്ട്രാർ ഓഫീസിൽ ഫൈൻ കെട്ടി റെഗുലറൈസ് ചെയ്യാൻ നമ്മൾ പലതവണ ആലോചിക്കുകയും അവസാനം അനിവറിന്റെ നേതൃത്വത്തിൽ ഇതിനുള്ള കടലാസുപണി ചെയ്യാനും നമ്മൾ തീരുമാനിച്ചിരുന്നു. കോവിഡ് അടക്കം പല കാരണങ്ങളും കൊണ്ട് ഇക്കാര്യത്തിൽ വലിയ കാലതാമസം വന്നിട്ടുണ്ട്. ആയതിനാൽ എത്രയും പെട്ടെന്ന് ഇക്കാര്യം പൂർത്തീകരിക്കാൻ ഋഷികേശ്, മനോജ് എന്നിവർ സന്നദ്ധത പ്രകടിപ്പിച്ചു. അത് ഈ രണ്ട് പേരെ ഏൽപിക്കാൻ പൊതുയോഗം തീരുമാനിച്ചു. സൊസൈറ്റിക്ക് പുതിയ ഒരു ഓഫീസ് മേൽവിലാസം കണ്ട് പിടിക്കാൻ മനോജ് തയ്യാറായിട്ടുണ്ട്.
കോമ്പ്ലയൻസുമായി ബന്ധപ്പെട്ട് അനൗപചാരികമായി എടുത്ത നിയമോപദേശത്തിൽ, നമ്മുടെ ബൈലോയ്ക്ക് പരിമിതികൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് കാലാനുസൃതവും, നിമാനുസൃതവും, ഇത്രയുംകാലത്തെ പ്രവർത്തിപരിചയത്തിലൂടെ ശ്രദ്ധയിൽപ്പെട്ട പരിമിതികൾപരിഹരിക്കാനുതകുന്നതുമായ തരത്തിൽ പരിഷ്കരിച്ച് അടുത്ത പൊതുയോഗത്തിൽ അവതരിപ്പിക്കണമെന്നും കൂടെ തീരുമാനിച്ചു. ഇതിന്റെ ചുമതല ഭരണസമിതിക്കും, സമിതി ചുമതലപ്പെടുത്തുന്ന കമ്മിറ്റിക്കും ആയിരിക്കും. ഋഷികേശ്, പ്രവീൺ, ജയ്സെന്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ഋഷികേശ് ശുപാർശ ചെയ്തു. യോഗം ഈ നിർദ്ദേശം അംഗീകരിച്ചു.
മുൻവർഷങ്ങളിലെ കണക്കുകൾ പാസാക്കി ഫയൽ ചെയ്യാത്തതിനാൽ ഈ അവസരമുപയോഗിച്ച് ഈ കണക്കുകൾ ഫയൽ ചെയ്യത്തക്ക വിധം ഈ പൊതുയോഗം പാസാക്കി. ഇതിനായി ഋഷിയും മനോജും അടക്കമുള്ള ആളുകള്‍ നല്ല പോലെ അധ്വാനിച്ചിട്ടുണ്ടെന്ന് എടുത്തു പറയേണ്ടതുണ്ട്.
സൊസൈറ്റിയുടെ ധനവിനിയോഗത്തിന്റെ രീതീകളിലും, അതിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിലും കാര്യങ്ങൾ കുറച്ച് കൂടെ മെച്ചപ്പെടുത്തേണ്ടതാണ് എന്ന് യോഗം വിലയിരുത്തി. കോമ്പ്ലയൻസ്, പണം കൈകാര്യം ചെയ്യുന്നതിന്റെ നടപടിക്രമം എന്നിവ രൂപീകരിച്ച് അതിൽ അംഗങ്ങൾക്ക് തൃപ്തിവരുന്നതുവരെ (ഒരു പൊതുയോഗം ഇക്കാര്യങ്ങൾ വോട്ടിനിട്ട് തീരുമാനിക്കുന്നതുവരെ) സൊസൈറ്റി യാതൊരുവിധത്തിലുമുള്ള പുതിയ ധനസമാഹരണങ്ങൾ നടത്തരുത് എന്നും അത്യാവശ്യ ചിലവുകൾ നേരിട്ടുള്ള സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്നും പൊതുയോഗം തീരുമാനിച്ചു.
ഓർഗനൈസേഷന്റെ കോമ്പ്ലയൻസ്, ഡിജിറ്റൽ സാക്ഷരതാ പദ്ധതി എന്നിവയക്കായി 25 ലക്ഷം രൂപ അനിവർ അരവിന്ദിനെ ഏല്പിച്ചിരുന്നു. അതിന്റെ വിനിയോഗവും, പുരോഗതിയും അറിയിക്കാനും അതിന്റെ കണക്കുകൾ സമർപ്പിക്കാനും ഇതിന്റെ ചുമതല ഏറ്റെടുത്തിരുന്ന അനിവർ അരവിന്ദിനോട് ആവശ്യപ്പെടാനും ഓഡിറ്റിനു ശേഷം അംഗീകരിക്കുന്ന തുക 2024-25 ലെ ചെലവായി കണക്കാക്കാനും പൊതുയോഗം തീരുമാനിച്ചു. കൂടാതെ, ചെലാവാകാതെ ബാക്കി വരുന്ന തുക ഭാവി വിനിയോഗത്തിനായി വകയിരുത്താനായി നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചിടാൻ ആവശ്യപ്പെടാനും പൊതുയോഗം തീരുമാനിച്ചു. പുതിയ ഭരണസമിതി ചുമതലപ്പെടുത്തുന്നവർ ഈ കാര്യം ഏറ്റെടുക്കും.
2024-2025 ലെ ഭരണസമിതി
ഭാരവാഹികൾ:
പ്രസിഡണ്ട് : പ്രവീൺ അരിമ്പ്രത്തൊടിയിൽ
സെക്രട്ടറി : ഋഷികേശ് ഭാസ്കരൻ
ട്രഷറർ : മനോജ് കരിങ്ങാമഠത്തിൽ
Cover Image by Navaneeth Krishnan S, CC BY-SA 4.0, via Wikimedia Commons