August 10, 2020

Rethink Aadhaar for ILGMS: Civil Society Groups write to the Kerala Government

Last week Bezwada Wilson and Kalyani Menon-Sen sent a legal notice to Government of Kerala asking it to sever Aadhaar requirement from recently launched portal for civil registrations. We are releasing a joint statement supporting this action.

Rethink Aadhaar for ILGMS: Civil Society Groups write to the Kerala Government

Digital rights organisations Rethink Aadhaar, Article 21 Trust, Internet Freedom Foundation, SFLC.in and SMC endorse a legal notice sent to the Government of Kerala by Bezwada Wilson and Kalyani Menon-Sen (prominent civil society activists, and petitioners in the Puttaswamy case, challenging the constitutionality of Aadhaar), asking that it sever all links with Aadhaar, in relation to its recently launched Integrated Local Self Governance Management System (ILGMS).

ILGMS, developed by the Information Kerala Mission brings all civic registration processes under one common platform and portal and provides a single window for all services and payments related to birth, death and marriage registrations, tax payments and pensions. As per circulars dated 14.05.2020 and 28.05.2020, this is being rolled out across districts across Kerala in a phased manner beginning July 2020. However, the online portal can only be accessed if a registrant inputs their Aadhaar number.

The legal notice brings to the Kerala government’s notice the constitutional and practical bars preventing it from requiring or even using Aadhaar verification for ILGMS. In KS Puttaswamy v Union of India (2019 10 SCC 1), a constitutional bench of the Supreme Court significantly curtailed the Aadhaar project, in light of it’s surveillance, security and exclusionary harms. The Court held that three conditions had to be met in order for the use of Aadhaar to be constitutional: the presence of a legitimate state aim to use Aadhaar numbers; Second, the presence of an enacted law permitting such use; And third, the requirement that this law conform to the ‘doctrine of proportionality’. This is a strict test: in the same judgement the Supreme Court struck down the use of Aadhaar for ‘seeding’ in bank accounts, despite an enacted legislative measure providing for it, finding that it did not pass the test of proportionality.

In the Puttaswamy case, Aadhaar verification was deemed permissible only for a strict category of “Section 7” subsidies and benefits, drawn from the Consolidated Fund of India, and for PAN linkage (the deadline for which has been extended multiple times). The Court cautioned against the proliferation of the use of Aadhaar, holding that “their scope is not to be unduly expanded thereby widening the net of Aadhaar”.

Since its inception, the Aadhaar project been shown to pose serious threats of surveillance, safety, security and health risks to the population, and any database or project associated with it runs the risk of being compromised.

In light of this, and in the interests of security, safety and efficacy of the ILGMS system, it is imperative the Kerala government withdraw the order mandating the use of Aadhaar for registrants to the ILGMS system.

Important Documents

  1. Legal Notice by Bezwada Wilson and Kalyani Menon Sen [PDF]
  2. ILGMS related circulars [1] , [2]

ILGMS ലെ‌ ആധാർ ഒഴിവാക്കൂ. ഡിജിറ്റൽ റൈറ്റ്സ് സംഘടനകൾ കേരള ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു

ആധാർ യൂസർ രജിസ്റ്റ്രേഷനു നിർബന്ധിതമായ‌ ILGMS വെബ്സൈറ്റ് സ്ക്രീൻഷോട്ട്


കേരള തദ്ദേശശ്വയംഭരണ വകുപ്പിന്റെ ഈയിടെ ഏർപ്പെടുത്തിയ ILGMS സിസ്റ്റത്തിലെ ആധാർ ഒഴിവാക്കാൻ ആവശ്യപ്പെട്ട്  ബെസ്‌വാഡ വിൽസൺ, കല്യാണി മേനോൻ സെൻ എന്നിവർ  കേരള സർക്കാരിനയച്ച ലീഗൽ നോട്ടീസിനെ റീതിങ്ക് ആധാർ , ആർട്ടിക്കിൾ 21 ട്രസ്റ്റ്, ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, SFLC.in , സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്നീ സംഘടനകൾ പിന്തുണയ്ക്കുന്നു. ജനന/മരണ/വിവാഹ രജിസ്റ്റ്രേഷനുകൾക്കായുള്ള  ഇന്റഗ്രേറ്റഡ് ലോക്കൽ ഗവർണൻസ് മാനേജ്മെന്റ് സിസ്റ്റത്തിനു ആധാറുമായുള്ള എല്ലാ‌ ബന്ധവും വിഛേദിക്കേണ്ടതാണെന്ന് ഈ ലീഗൽ നോട്ടീസ് ആവശ്യപ്പെടുന്നു. പ്രമുഖ സാമൂഹ്യപ്രവർത്തകരും ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത സുപ്രീം കോടതി കേസിലെ‌ ഹർജിക്കാരുമാണ് ബെസ്‌വാഡ വിൽസൺ, കല്യാണി‌മേനോൻ സെൻ എന്നിവർ.

കേരള ഇൻഫർമേഷൻ കേരള‌മിഷൻ നിർമ്മിച്ച ILGMS ജനന/മരണ/വിവാഹ രജിസ്റ്റ്രേഷനുകളെയും തദ്ദേശ സ്ഥപനങ്ങളുമായി ബന്ധപ്പെട്ട കരമടവ്, ഫീസുകൾ പെൻഷനുകൾ എന്നിവയെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ളതാണ് ILGMS സിസ്റ്റം. 14.05.2020 ലേയും 28.05.2020 ലേയും സർക്കുലറുകൾ പ്രകാരം ജൂലായ് 2020 മുതൽ ഇതിന്റെ സംസ്ഥാന വ്യാപകമായ ഘട്ടം ഘട്ടമായ നടപ്പിലാക്കൽ തുടങ്ങുകയാണ്.  എന്നാൽ ജനങ്ങൾക്ക് ഓൺലൈനായി സേവനം നൽകുന്ന ഈ പോർട്ടലിന് ആധാറില്ലാതെ അക്കൗണ്ട് ഉണ്ടാക്കാനാവില്ല.

ILGMS ൽ ആധാർ ആവശ്യപ്പെടുന്നതിനുള്ള ഭരണഘടനാപരമായും പ്രയോഗികമായും ഉള്ള തടസ്സങ്ങളിലേയ്ക്ക് ഈ ലീഗൽ നോട്ടീസ് കേരള സർക്കാരിന്റെ ശ്രദ്ധ ക്ഷണിയ്ക്കുന്നു. കെ. എസ്‌. പുട്ടുസ്വാമി vs യൂണിയൻ ഓഫ് ഇന്ത്യ (2019 10 SCC 1) കേസിൽ  ആധാർ പ്രൊജക്റ്റിന്റെ സർവൈലൻസ് , സുരക്ഷ, അർഹരെ ഒഴിവാക്കൽ എന്നീ ദോഷവശങ്ങൾ പരിഗണിച്ച് ഒരു ഭരണഘടനാ ബഞ്ച് അതിന്റെ ഉപയോഗം   വെട്ടിക്കുറയ്ക്കുകയുണ്ടായി. കോടതി ആധാറിന്റെ ഭരണഘടനാപരമായ ഉപയോഗത്തിനായി മൂന്നു വ്യവസ്ഥകൾ പാലിച്ചിരിക്കണമെന്ന് വ്യവസ്ഥ വെച്ചു.

  • ഒന്ന്. ആധാറുപയോഗിയ്ക്കുന്നതിന് ന്യായാനുസൃതമായ ഗവണ്മെന്റ് ഉദ്ദേശലക്ഷ്യം ഉണ്ടായിരിക്കണം
  • രണ്ട്. ആ ഉപയോഗത്തിനു അനുവാദം നൽകുന്ന  ഒരു പ്രാബല്യമുള്ള നിയമം ഉണ്ടായിരിക്കണം
  • മൂന്ന്. ഈ നിയമം 'ആനുപാതികതയുടെ സിദ്ധാന്തം' (doctrine of proportionality) പാലിച്ചിരിക്കണം.ഇതൊരു കർശനമായ വ്യവസ്ഥ ആണ്. ഉദാഹരണത്തിന് നിയമനിർമ്മാണമുണ്ടെങ്കിൽ പോലും  ബാങ്ക് അക്കൗണ്ടുകളുമായി ആധാർ ബന്ധിപ്പിക്കൽ സുപ്രീംകോടതി എടുത്തുകാലഞ്ഞത് ആ ആവശ്യം ആനുപാതികതയുടെ സിദ്ധാന്തം പാലിക്കുന്നില്ല എന്നതിനാലാണ്.

പുട്ടസ്വാമി കേസ് വിധി പ്രകാരം ആധാർ വെരിഫിക്കേഷൻ അനുവദിനീയമായിരിക്കുന്നത് കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽനിന്നുള്ള ആധാർ ആക്റ്റിന്റെ സെക്ഷൻ 7 പ്രകാരമുള്ള  സബ്സിഡി, ആനുകൂല്യ വിതരണം എന്നിവയ്ക്കും പാൻകാർഡ് ബന്ധിപ്പിക്കലിനും മാത്രമാണ്.  കോടതി ആധാറിന്റെ ഉപയോഗവ്യാപനത്തിനെതിരെ "ക്രമാതീതമായി വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യം ഉണ്ടാവേണ്ടത്  ആധാറിന്റെ വലയുടെ വലുതാവൽ ഒഴിവാക്കാനാണ്" എന്ന്   താക്കീത് നൽകുകയും ഉണ്ടായി.

തുടക്കകാലം മുതൽ ആധാർ പ്രൊജക്റ്റ് , സർവൈലൻസ്, സ്വരക്ഷ, ഭദ്രത, ജനതയുടെ ആരോഗ്യം തുടങ്ങിയവയ്ക്കൊക്കെ വെല്ലുവിളി ഉയർത്തുകയും അതുമായി ബന്ധപ്പെട്ട ഡാറ്റാബേസുകളുടെ സുരക്ഷാ വീഴ്ച സാഹചര്യങ്ങൾ വർദ്ധിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. സിവിൽരജിസ്റ്റ്രേഷൻ‌ സേവനങ്ങളുടെ യൂസർ രജിസ്റ്റ്രേഷന് ആധാർ നിർബന്ധിതമാക്കുന്നത് നിയമവിധേയമല്ലെന്നു മാത്രമല്ല , വിവരസുരക്ഷാ വെല്ലുവിളിയും ആണ്.

ഇക്കാരണങ്ങളാൽ ILGMS  സിസ്റ്റത്തിന്റെ സുരക്ഷയും ഭദ്രതയും കാര്യക്ഷമതയും ഉറപ്പുവരുത്താനായി കേരളഗവണ്മെന്റ് എത്രയും വേഗം ILGMS ലെ രജിസ്റ്റ്രേഷനു ആധാർ ആവശ്യപ്പെടുന്നത് പിൻവലിയ്ക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

ബന്ധപ്പെട്ട രേഖകൾ

  1. ബെസ്‌വാഡ വിൽസണും കല്യാണി മേനോൻ സെനും അയച്ച ലീഗൽ നോട്ടീസ് (പിഡിഎഫ്)
  2. ഗവണ്മെന്റ് ഓർഡറുകൾ [1] [2]