SMC Monthly Report: November -December 2024
Software and ToolsSubin Siby made an interactive webpage analysing the palce names in Kerala. The
ഈ വർഷത്തെ ഓപ്പൺ സ്ട്രീറ്റ്മാപ്പ് കേരളസമൂഹത്തിന്റെ വാർഷിക കൂടിച്ചേരലും വിക്കിഡാറ്റ പ്രൊജക്റ്റിന്റെ പന്ത്രണ്ടാം പിറന്നാളും നവംബർ 16-17 തിയ്യതികളിലായി വയനാട്ടിലെ പൂക്കോട് വെറ്റ്നറി യൂണിവേഴ്സ്റ്റിയിൽ വച്ച് സ്റ്റേറ്റ് ഓഫ് ദ മാപ്പ് സമ്മേളനമായി നടക്കുകയാണ്. ഓപ്പൺ സ്ട്രീറ്റ്മാപ്പിനെക്കുറിച്ചും ഓപ്പൺ മാപ്പിങ്ങിനെക്കുറിച്ചും കാർട്ടോഗ്രാഫി, ജി.ഐ.എസ് സാങ്കേതികവിദ്യ തുടങ്ങിയ അനുബന്ധ വിജ്ഞാനമേഖലകളെക്കുറിച്ചും ദുരന്തലഘൂകരണം അടക്കം ഉള്ള സാഹചര്യങ്ങളിൽ സ്വതന്ത്ര ഭൂപടങ്ങൾ എങ്ങനെയാണ് ഉപകരിക്കുന്നത് എന്നടക്കമുള്ള ചർച്ചകളും അവതരണങ്ങളും പരിശീലനപരിപാടികളും രണ്ട് ദിവസമായുള്ള പരിപാടികളിലുണ്ടാകും. 2022 ൽ എറണാകുളത്തെ ഇടപ്പള്ളിയിലും 2023 ൽ തൃശ്ശൂരിലെ സാഹിത്യ അക്കാദമിയിലും നടന്ന ഓപ്പൺ സ്ട്രീറ്റ്മാപ്പ് കേരള സമൂഹത്തിന്റെ വാർഷിക മീറ്റപ്പിന്റെ തുടർച്ച ഈ വർഷം കൂടുതൽ വിപുലമായി സ്റ്റേറ്റ് ഓഫ് ദ മാപ്പ് കോൺഫറൻസ് ആയിട്ടാണ് ഈ വർഷം സംഘടിപ്പിക്കുന്നത്. ഈ കോൺഫറന്‍സ് സാധാരണയായി നടത്താറുള്ളതു് ആഗോള തലത്തിലും, ഭൂഖണ്ഡ തലത്തിലും രാജ്യതലത്തിലുമൊക്കെയാണു്. ലോകത്താദ്യമായാണു് സബ്നാഷണൽ തലത്തില്‍ ഇതു നടത്താന്‍ അനുമതി കിട്ടുന്നതു് - അതും നമ്മുടെ കേരളത്തിൽ.
വിക്കി പേജ് - https://wiki.openstreetmap.org/wiki/State_of_the_Map_Kerala_2024
രജിസ്ട്രേഷൻ - https://makemypass.com/state-of-the-map-kerala
ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയചരിത്രത്തെക്കുറിച്ച് സി.എസ്.മീനാക്ഷി, നാഷ്ണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോററ്റി (NDMA)യുടെ ഫൗണ്ടിങ്ങ് മെമ്പർ ആയ പ്രൊ.എൻ. വിനോദ് ചന്ദ്രമേനോൻ, ഓപ്പൺ സ്ട്രീറ്റ്മാപ്പ് പ്രൊജ്കറ്റ് ഫൗണ്ടർ ആയ സ്റ്റീവ് കോസ്റ്റ്, സ്റ്റേറ്റ് ഓഫ് മാപ്പ് കേരള അവതരണങ്ങൾ, വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട മാപ്പിങ്ങ് അനുഭവങ്ങൾ, പഞ്ചായത്തുതലത്തിലുള്ള പക്ഷിവൈവിദ്ധ്യഭൂപടങ്ങൾ, സംസ്ഥാനത്തെ സ്കൂൾ മാപ്പിങ്ങും സ്കൂൾ വിക്കിയും, ജലമുദ്ര എന്ന ഡോക്യുമെന്ററി പ്രദർശനം, കേരളത്തിലെ സ്ഥലനാമങ്ങളെക്കുറിച്ചുള്ള സെർച്ചും ഭൂപടചിത്രീകരണവും, ഓപ്പൺസ്ട്രീറ്റ്മാപ്പിലേക്ക് ഞാൻ എന്തുകൊണ്ട് സംഭാവനചെയ്യണം, വയനാട് ജില്ലയിലെ വന്യജീവിസംഘർഷങ്ങളുടെ മാപ്പിങ്ങിനെക്കുറിച്ച്, വിക്കിഡാറ്റ പിറന്നാൾ കേക്ക് മുറിക്കലും പരിചയപ്പെടുത്തലും, പഞ്ചായത്ത് തല മാപ്പിങ്ങിനെക്കുറിച്ചുള്ള പാനൽചർച്ചയും തുടങ്ങി ഒട്ടനവധി അവതരണങ്ങൾ ഒന്നാം ദിവസം നടക്കും.
OSMGeoWeek 2024 ന്റെ ഉത്ഘാടനത്തോടെ തുടങ്ങുന്ന രണ്ടാം ദിവസത്തിൽ ഓപ്പൺസ്ട്രീറ്റ്മാപ്പും ഇന്ത്യൻ സമൂഹങ്ങളെക്കുറിച്ചുമുള്ള പ്രഭാഷണവുമായി അരുൺ ഗണേഷ്, വ്യവസായമേഖലയിലെ ഓപ്പൺസ്ട്രീറ്റ്മാപ്പിന്റെ ഉപയോഗത്തെക്കുറിച്ചുള്ള പാനൽ ചർച്ചയും ഒരേതുവൽപ്പക്ഷികൾ അവതരണങ്ങളും ഉണ്ടാകും. ഇതിനോടനുബന്ധിച്ച് നടക്കുന്ന ശില്പശാലയിൽ ഓപ്പൺസ്ട്രീറ്റ്മാപ്പ്, വിക്കിഡാറ്റ എന്നിവ കൂടാതെ വയനാട്ടിലെ തനതുഗോത്രവിഭാഗങ്ങൾക്കായുള്ള പ്രത്യേക വർക്ഷോപ്പും ഉണ്ടായിരിക്കും.
മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്ഥമായി, ഇത്തരം കമ്മ്യൂണിറ്റി സംഭരങ്ങൾക്ക് കൈതാങ്ങായി കൂടുതൽ പ്രായോജകർ മുന്നോട്ടുവരുന്നുണ്ട് എന്നത് ആശ്വാസകരമായ കാര്യമാണ്. ഓപ്പൺസ്ട്രീറ്റ്മാപ്പ് ഫൗണ്ടേഷൻ മുഖേന മെറ്റയും ഫോസ് യുണൈറ്റ്ഡ്, ഗ്രാബ് മാപ്പ്സ്, ടോം ടോം, ദിസിഗ്മ എന്നവരെക്കുടാതെ സംഘാടകരായി കോളേജ് ഓഫ് വെറ്റ്നറി ആന്റ് അനിമൽ സയൻസ് (KVASU), സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷൻ, ജിയോമൈൻഡ്സ്, വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ് എന്നിവരും കമ്മ്യൂണിറ്റി പാർട്ട്നേഴ്സ് ആയി സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്, ഫ്രീസോഫ്റ്റ്‌വെയര്‍ കമ്മ്യൂണിറ്റി ഓഫ് ഇന്ത്യ, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ യൂസർ ഗ്രൂപ്പ് വയനാട്, ഓപ്പൺ ഡാറ്റ കേരള, നാഷ്ണൽ സർവ്വീസ് സ്കീം വെറ്റ്നറി യൂണിവേഴ്സിറ്റി, കൈറ്റ് (Kerala Infrastructure and Technology for Education), ഐസിഫോസ്, ടിംഗർഹബ്ബ്, ഐസിടി അക്കാദമി, ഫേൺസ് നേച്ച്വർ കൺസർവേഷൻ സൊസൈറ്റി, ഹ്യുമാനിറ്റേറിയൻ ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയവും പിന്തുണയുമായി എത്തുന്നുണ്ട്.