വാർഷിക പൊതുയോഗം 2024
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാ
തലക്കെട്ടുകള്‍ക്കനുയോജ്യമായ പുതിയൊരു ഫോണ്ടുകൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിക്കുന്നു. ഉറൂബ് എന്നു പേരിട്ടിട്ടുള്ള ഈ ഫോണ്ടിന്റെ രൂപകല്പന ഹുസൈന് കെ.എച്ച് ആണു്. പ്രശസ്ത മലയാള സാഹിത്യകാരനായിരുന്ന പി.സി. കുട്ടികൃഷ്ണന്റെ തൂലികാനാമമാണു് ഉറൂബ്. അദ്ദേഹത്തിന്റെ 'ഉമ്മാച്ചു' എന്ന നോവലിന്റെ അറുപതാം വാര്‍ഷികമാണു് ഈ വര്‍ഷം. അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്നില്‍ ഈ ഫോണ്ട് സമര്‍പ്പിയ്ക്കുന്നു.
ഡൌണ്‍ലോഡ് ചെയ്യാന്‍ http://smc.org.in/fonts/ സന്ദര്‍ശിക്കുക.
കേരള ഗവണ്മെന്റ് സ്ഥാപനമായ ICFOSS ന്റെ സാമ്പത്തികസഹായത്തോടെയാണു് ഈ ഫോണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പുറത്തിറക്കുന്നതു്
ഓപ്പണ്‍ ഫോണ്ട് ലൈസന്‍സിലുള്ള ഈ ഫോണ്ടിന്റെ സോഴ്സ് കോഡ് https://gitlab.com/smc/uroob എന്ന വിലാസത്തില്‍ ലഭ്യമാണു്. 1.0 ബീറ്റ പതിപ്പാണു് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതു്. കേരളീയം ഫോണ്ടിന്റെ ഓപ്പണ്‍ ടൈപ്പ് ഫീച്ചര്‍ ടേബിള്‍ പുനരുപയോഗിച്ചാണു് ഈ ഫോണ്ട് തയ്യാറാക്കിയിരിയ്ക്കുന്നതു്.