SMC Newsletter: Jan-Feb 2025
SMC Domain Outage and FixOur domain smc.org.in is registered with Gandi.net. On
എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ എന്ന മുദ്രാവാക്യത്തിന്‍കീഴില്‍ കഴിഞ്ഞ രണ്ടു് പതിറ്റാണ്ടുകളായി അന്താരാഷ്ട്ര സോഫ്റ്റ്‍വെയര്‍ കൂട്ടായ്മകളോടും, കേരള സര്‍ക്കാറിനോടും, മലയാളികളോടും, മറ്റെല്ലാ തത്പരകക്ഷികളോടും ഒത്തൊരുമിച്ചു് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
സംസ്ഥാനത്തെ ഐടി@സ്കൂൾ പദ്ധതിയും നിർദ്ദിഷ്ട കെഫോൺ പദ്ധതിയും ഡിജിറ്റല്‍ മേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിന് കളമൊരുക്കുകയാണ്. അനന്തമായ സാധ്യതകളുടെ വാതായനങ്ങൾ തുറന്നിടുന്ന ആധുനിക സാങ്കേതികവിദ്യയെ അറിയുന്നതിലൂടെയും പരിചയപ്പെടുന്നതിലൂടെയും മലയാളികൾ അടിമുടി ആധുനികീകരിക്കപ്പെടാനുള്ള സാധ്യതകളാണ് തെളിയുന്നത്.
സര്‍ക്കാര്‍ സേവനങ്ങളും മറ്റും ഓണ്‍ലൈനായിക്കൊണ്ടിരിക്കുന്നു. വിവരങ്ങള്‍ ശേഖരിക്കല്‍, സാമൂഹിക ഒത്തുകൂടലുകള്‍, മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങല്‍ എന്നിവയെല്ലാം ഇന്റര്‍നെറ്റ് വഴി ആയി മാറിയിരിക്കുന്നു. വരാനിരിക്കുന്ന കാലത്തില്‍ ഡിജിറ്റല്‍ സാക്ഷരത ഭാഷാ സാക്ഷരതയോളം പ്രധാനമാണ്. ഈ സാഹചര്യത്തിൽ എല്ലാവരെയും ഈ മുന്നേറ്റത്തിനൊപ്പം കൂട്ടുക എന്നത് നമ്മുടെ കടമയുമാണ്.
ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗത്തിന്റെ അടിസ്ഥാനപാഠങ്ങൾ, ഡിജിറ്റൽ സാദ്ധ്യതകൾ, സൈബർ നിയമങ്ങൾ, ഉത്തരവാദിത്തങ്ങൾ, സുരക്ഷിതത്വം, സ്വകാര്യത, കമ്പ്യൂട്ടറിലും മൊബൈലിലും ഉള്ള മലയാളഭാഷയുടെ ഉപയോഗങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വ്യക്തത കൈവരിക്കാന്‍ ഉതകും വിധം പാഠങ്ങളും പാഠ്യപദ്ധതികളും വിപുലമായി തയ്യാറാക്കേണ്ടിയിരിക്കുന്നു. സംസ്ഥാനമുടനീളം ഗ്രന്ഥശാലകളിലൂടെയും, സ്കൂളുകളിലൂടെയും, ഒപ്പം ഇന്റര്‍നെറ്റിലൂടെയും ഇവ പ്രചരിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
അറിവു് പകര്‍ന്നുകൊടുക്കുന്നതിലും, അതു് മറ്റുള്ളവരുടെ ജീവിതത്തില്‍ ഉപകാരപരമായ മാറ്റം സൃഷ്ടിക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന ഊര്‍ജ്ജസ്വലരായ വ്യക്തികളെ ഈ ഉദ്യമത്തില്‍ പങ്കു ചേരാന്‍ ക്ഷണിക്കുന്നു.
പ്രതിഫലത്തോടുകൂടിയ ഇന്റേണ്‍ഷിപ്പിനു് വേണ്ടുന്ന യോഗ്യതകള്‍
തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ലഭിക്കുന്നത്
ശ്രദ്ധിക്കുക
അപേക്ഷിക്കേണ്ട വിധം