SMC Monthly Report: September 2024
EventsSMC WebsiteSMC new website launched in Bengaluru. Riya Sabu volunteered to initiate the new website,
ഡിജിറ്റല്‍ ലോകത്തിലെ മലയാളത്തിന്റെ വികസനത്തിനായി സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് നിരവധി ഉപകരണങ്ങളും സംരംഭങ്ങളും കാഴ്ചവച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം ഭാഷാ-അധിഷ്ഠിത ടൂളുകളെ പറ്റി പൊതുജനത്തിനു് ഉള്ള അറിവു് തുലോം കുറവാണെന്നാണു് അനുഭവപ്പെടുന്നതു്. സോഷ്യല്‍ മീഡിയയില്‍ കൂടി ഉള്ള പ്രചരണത്തിന്റെ ഫലങ്ങള്‍ ഈ നിരീക്ഷണത്തെ സ്ഥിരീകരിക്കുന്നു. ഉദാഹരണത്തിനു് ആന്‍ഡ്രോയിഡ് ഫോണുകളില്‍ മലയാളമടക്കം 16 ഭാഷകള്‍ ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന, സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഇന്‍ഡിക് കീബോര്‍ഡ് എന്ന ആപ്പിനെ പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില പോസ്റ്റുകളും മറ്റുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ബൂസ്റ്റുകളും കാരണം കഴിഞ്ഞ നാലു ദിവസങ്ങളില്‍ 33000 ല്‍ പരം ഡൗണ്‍ലോഡുകളാണു് ഉണ്ടായതു്.
അതിനാല്‍, മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തെ വിവിധ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഭാഷാ-ടൂളുകളെ പറ്റി പൊതുജനത്തിനു് ഒരു അവബോധം സൃഷ്ടിക്കുന്നതിനായി ഒരു സോഷ്യല്‍ മീഡിയാ കാമ്പൈന്‍ ഇന്നു് (2015 മാര്‍ച്ച് 12നു് വ്യാഴാഴ്ച) നടത്തുകയാണു്. ഇത്തരം ടൂളുകളെ പറ്റിയുള്ള ചെറുകുറിപ്പുകള്‍ (50 വാക്കുകളില്‍ കുറച്ച് ദൈര്‍ഘ്യമുള്ള) ഡയാസ്പുറ, ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, എന്നിങ്ങനെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് ഇടങ്ങളില്‍ പങ്കുവെയ്ക്കുക എന്നതാണു് പ്രധാന പരിപാടി. ഹാഷ്ടാഗുകള്‍ പിന്തുണയ്ക്കുന്ന പ്ലാറ്റ്ഫോമുകളില്‍ #മലയാണ്മ എന്ന ടാഗ് ഈ കുറിപ്പുകള്‍ക്കൊപ്പം കൊടുക്കുന്നതുചിതമായിരിയ്ക്കും. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രചരണത്തിനുള്ള കേരള ഗവണ്‍മെന്റ് സ്ഥാപനമായ ഐസിഫോസിന്റെ പിന്തുണയും ഈ കാമ്പൈനിനുണ്ട്. കഴിയുന്നത്ര പേര്‍ ഈ കാമ്പൈനില്‍ പങ്കെടുക്കണമെന്നഭ്യര്‍ത്ഥിയ്ക്കുന്നു.
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്ന യൂണിക്കോഡ് ഫോണ്ടുകള്‍, നിവേശക രീതികള്‍, നേതൃത്വം കൊടുക്കുന്ന പ്രാദേശികവത്കരണ സംരംഭങ്ങള്‍, ഭാഷാ അധിഷ്ഠിത കമ്പ്യൂട്ടിങ്ങിനു് സഹായകമായ ടൂളുകള്‍ എന്നിവയെ പറ്റി പൊതുജനത്തിന്റെ ഇടയില്‍ വളരെ വലിയ ഒരു ഇമ്പാക്ട് ഉണ്ടാക്കാനുള്ള നല്ലൊരു അവസരമാണു് ഇതു്. പ്രധാനമായും മലയാളികള്‍ ഡിജിറ്റല്‍ ലോകത്തില്‍ സ്വന്തം ഭാഷയെ പ്രണയിക്കാന്‍ തുടങ്ങിയ ഈ സമയങ്ങളില്‍, നിലവിലുള്ള ഉപകരണങ്ങളെപറ്റിയും ഫോണ്ടുകളെ പറ്റിയുമൊക്കെ അവരെ അറിയിക്കുക എന്ന ധാര്‍മിക ഉത്തരവാദിത്വം പരിപാലിക്കുക എന്ന ലക്ഷ്യമാണു് ഈ കാമ്പെയിന്‍ മുന്നോട്ടു വയ്ക്കുന്നതു്
എല്ലാവരും അണിചേരുമല്ലോ