December 12, 2014

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ 13-ാം വാര്‍ഷികം - കാര്യപരിപാടികള്‍

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ പതിമൂന്നാം വാര്‍ഷികാഘോഷവും ദ്വിദിന സമ്മേളനവും ഡിസംബര്‍ 16, 17 തീയതികളില്‍ തിരുവനന്തപുരത്തു് വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ വച്ച് നടക്കുകയാണു്. പരിപാടികളുടെ വിശദവിവരങ്ങള്‍ താഴെക്കൊടുക്കുന്നു.

16-12-2014 | 3.00 PM - ഉദ്ഘാടനം
  • സ്വാഗതം
  • അദ്ധ്യക്ഷപ്രസംഗം
  • ഉദ്ഘാടനം
  • IndicProject Launch
  • Indic Project Presentation
  • മുഖ്യപ്രഭാഷണം
  • പ്രൊജക്റ്റുകള്‍ പുറത്തിറക്കല്‍
  • ആശംസാപ്രസംഗങ്ങള്‍
  • നന്ദി

പങ്കെടുക്കുന്നവര്‍:

  • വെങ്കിടേഷ് ഹരിഹരന്‍ (Former Head of Public Policy and Government Affairs with Google, FormerCorporate Affairs Director for Red Hat in the Asia-Pacific, Co-Founder of Indlinux)
  • ഡോ. ബി ഇക്ബാല്‍
  • കെ. പി നൗഫല്‍ (ഡയറക്ടര്‍, ഐടി അറ്റ് സ്കൂള്‍)
  • പ്രശാന്ത് സുഗതന്‍ (SFLC.IN)
  • ജോസഫ് ആന്റണി, മാതൃഭൂമി
  • സത്യശീലന്‍ മാസ്റ്റര്‍
  • മുരളി തുമ്മാരുകുടി
  • ഡോ. വി ശശികുമാര്‍
  • മഹേഷ് മംഗലാട്ട്
  • ജോസഫ് സി മാത്യു
  • പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
  • അനിവര്‍ അരവിന്ദ്
17-12-2014 | 9.30 AM-11.00 AM.

മലയാളം ടൈപ്പോഗ്രഫിയുടെയും ചിത്രീകരണത്തിന്റെയും കഥ - ലളിതമായ പരിചയപ്പെടുത്തല്‍, വളര്‍ച്ചയുടെ വഴി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പങ്ക്

പങ്കെടുക്കുന്നവര്‍:

  • കെ. എച്ച്. ഹുസ്സൈന്‍
  • സന്തോഷ് തോട്ടിങ്ങല്‍
  • രജീഷ് കെ നമ്പ്യാര്‍
  • കാവ്യ മനോഹര്‍
  • ഹിരണ്‍ വേണുഗോപാലന്‍
17-12-2014 | 11-15 AM -1 PM

മൊബൈലിനും വെബ്ബിനുമായുള്ള ഇന്ത്യന്‍ ഭാഷാ പിന്തുണാ നിര്‍മ്മാണം

പങ്കെടുക്കുന്നവര്‍:

  • വര്‍ണ്ണം പ്രൊജക്റ്റ് - വെബ് അധിഷ്ഠിത ഇന്ത്യന്‍ ഭാഷാ ഇന്‍പുട്ട് സഹായി : നവനീത് കെ.എന്‍ , കെവിന്‍ മാര്‍ട്ടിന്‍
  • സോഫ്റ്റ്‌വെയര്‍ പ്രാദേശികവത്കരണം -സ്റ്റാന്‍ഡേര്‍ഡുകള്‍ : അനി പീറ്റര്‍
  • ഇന്‍ഡിക് കീബോര്‍ഡ് - ആന്‍ഡ്രോയിഡ് ഇന്ത്യന്‍ ഭാഷാ കീബോര്‍ഡ് - ജിഷ്ണു മോഹന്‍
  • ഫയര്‍ഫോക്സ് മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് ഒരു ഇന്ത്യന്‍ ഭാഷാ കീബോര്‍ഡ് : പ്രവീണ്‍ ശ്രീധര്‍
  • ലിബ്‌ഇന്‍ഡിക് : ഋഷികേശ് കെ. ബി.
  • ലിബ് ഇന്‍ഡിക് ആന്‍ഡ്രോയിഡ് ഡെവലപ്പര്‍ ലൈബ്രറി - സുജിത്ത്
  • ഡയസ്പോറയ്ക്ക് ഒരു ഭാഷാ ഫില്‍ട്ടര്‍ - അഭിനീത് , പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍

---- ഇടവേള ----

17-12-2014 | 2 PM - 3 PM


നവീകരിച്ച മലയാളഗ്രന്ഥവിവരം പരിചയപ്പെടുത്തല്‍

പങ്കെടുക്കുന്നവര്‍:

  • ഇര്‍ഷാദ് കെ.
  • ആര്‍. രാമന്‍ നായര്‍
  • അനിവര്‍ അരവിന്ദ്
17-12-2014 | 3-15 PM -4 PM

ചോദ്യാത്തരപരിപാടി - മലയാളം കമ്പ്യൂട്ടിങ്ങ്

17-12-2014 | 4-00 PM PM

മലയാളം കമ്പ്യൂട്ടിങ്ങിന്റെ ജനകീയത -പൊതു സംവാദം

പങ്കെടുക്കുന്നവര്‍:

  • സെബിന്‍ അബ്രഹാം ജേക്കബ്
  • വി. കെ. ആദര്‍ശ്
  • ടോണി ജോസ്
  • രജീഷ് നമ്പ്യാര്‍
  • മനോജ് പുതിയവിള
  • ഡോ. പി. രഞ്ജിത്ത്

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകളില്‍ മലയാളം ഫോണ്ടുകള്‍, ഇന്‍പുട്ട് ടൂളുകള്‍ എന്നിവ സജ്ജീകരിക്കാന്‍ സഹായിക്കലും പരിപാടിയോടൊപ്പം നടക്കും

പാസ്സുകള്‍ക്ക് http://smc13.doattend.com